എസ്സ്.എസ്സ്. ജ്വല്ലറിയിൽ പട്ടാപകൽ മോഷണം

മോഷണ വീഡിയോ കാണാം.. കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണവുമായി മുങ്ങി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയിൽ നിന്നാണ് മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ് സ്വർണ്ണവുമായി മുങ്ങിയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം സ്വർണ്ണ ചെയിനാണ് മോഷണം പോയത്. ഏകദേശം 16 ഗ്രാം വരുന്ന സ്വർണ്ണാഭരണമാണ് പോയത്. ഇവർ പോയതിന് ശേഷമാണ് സി.സി.ടി.വി.യിൽ മോഷണ വിവരം അറിയുന്നത്. സ്വർണ്ണം പോയ വിവരം അറിഞ്ഞ് കൊയിലാണ്ടി പോലീസ് എത്തി എസ്.ഐ. എം. എൻ. അനൂപിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

