KOYILANDY DIARY.COM

The Perfect News Portal

എല്ലാ എന്‍ജിനീറിങ് കോളജുകളിലും ‘ടെലി പ്രസന്‍സ് നെറ്റ്വര്‍ക്ക്’

തിരുവനന്തപുരം:  കേരളത്തിലെ എല്ലാ എന്‍ജിനീറിങ് കോളജുകളിലും ‘ടെലി പ്രസന്‍സ് നെറ്റ്വര്‍ക്ക്’ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 150 കോടിയുടെ പദ്ധതിയാണ് തയാറാകുന്നത്. ഐടി മേഖലയിലെ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ ക്ഷമത ഉറപ്പുവരുത്താന്‍ ഉദേശിക്കുന്നതാണ് പദ്ധതി.

ഐ.ടി വ്യവസായത്തിനാവശ്യമായ സിലബസ് പ്രകാരമാകും പഠനപദ്ധതി മുന്നോട് കൊണ്ടുപോവുക. രാജ്യാന്തര നിലവാരമുള്ള പഠന കോഴ്സുകള്‍ ഇതുവഴി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നെതെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സംരഭക മേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Share news