എന്‍.ബി.എസ്. പുസ്തകോത്സവം തുടങ്ങി

കൊയിലാണ്ടി: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന . ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 10 വരെ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപമാണ് പുസ്തകോത്സവം. കവി മേലൂര്‍ വാസുദേവന്‍ ആദ്യ വില്‍പ്പന നടത്തി കല്‍പ്പറ്റ നാരായണന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് കെ. സത്യന് അധ്യക്ഷത വഹിച്ചു. ഡോ.എം.ആര്. രാഘവ വാരിയര്‍, ജാനമ്മ കുഞ്ഞുണ്ണി, പി. വേണു, എ. സജീവ് കുമാര്‍, എന്‍.കെ. സജിനി, ശശിധരന് എന്നിവര്‍ സംസാരിച്ചു.
