എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലകള്‍ പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും

കാസര്‍ഗോഡ്: നാളെ തുടങ്ങുന്ന നവകേരള മാര്‍ച്ചിന്റെ മുന്നോടിയായി കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലകള്‍ പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച എന്‍മകജെ, ബെള്ളൂര്‍, കുംബഡാജെ, മുളിയാര്‍ എന്നീ ഗ്രാമങ്ങളിലാണ് പിണറായി വിജയന്‍ എത്തുന്നത്. ദുരിതബാധിതരുടെ പ്രയാസങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കുകയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് സി. പി. എം നേതാക്കള്‍ വ്യക്തമാക്കി.
