എക്സിക്യൂട്ടീവ് എക്സ്പ്രസിന് കല്ലെറിഞ്ഞ് ഒരാൾക്ക് പരിക്ക്

കൊയിലാണ്ടി: കണ്ണൂരിലേക്ക് വരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന് കല്ലെറിഞ്ഞ് ഒരാൾക്ക് പരിക്ക്. തലശ്ശേരി സ്വദേശി ഗിരീഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി കോരപ്പുഴ പാലം കഴിഞ്ഞ ഉടനെയാണ് സംഭവം.
റെയിൽവെ പോലീസ്അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ട് കല്ലുകൾ റെയിൽവെ ബോഗികൾക്കകത്താണ് പതിച്ചിരിക്കുന്നത്.

