ഉള്ള്യേരി ഗ്രാമപ്പഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഉള്ള്യേരി: ഉള്ള്യേരി ഗ്രാമപ്പഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്തിലെ ശുദ്ധജല മത്സ്യക്കൃഷിയിലേർപ്പെട്ടവർക്കാണ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ഫിഷറീസ് വകുപ്പിൽ നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ള 55 പേർക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നൽകിയത്. ഗ്രാപ്പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത വിതരണോദ്ഘാടനം നിർവഹിച്ചു. ആറാം വാർഡ് അംഗം കെ. അസ്സയിനാർ അധ്യക്ഷനായി.

