ഉന്നത വിദ്യാഭ്യാസ മേഖല പരിഷ്‌കരിക്കാനുള്ള പദ്ധതികൾക്ക് തുടക്കമായി


തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖല അടിമുടി പരിഷ്‌കരിക്കാനുള്ള പദ്ധതികൾക്ക് തുടക്കമായി. 31,796 കോളേജ് സീറ്റ് വർധിപ്പിച്ചു. ഗവേഷണത്തിന് 631 പുതിയ ഗൈഡുകളുടെ കീഴിൽ 3786 ഗവേഷണ സീറ്റും അനുവദിച്ചു. ഈ വർഷം ഉച്ചയ്‌ക്കുശേഷം അധിക ബാച്ചുകൾ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിക്കും.

പ്രധാന നടപടികൾ
● ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിന് സമിതികൾ
● മുഖ്യമന്ത്രിയുടെ പേരിൽ 77 നവകേരള പോസ്റ്റ് ഡോക്ടറൽ സ്‌കോളർഷിപ്
● ഉന്നതവിദ്യാഭ്യാസ മേഖലയുടെ പദ്ധതി അടങ്കൽ ഉയർത്തും
● സർവകലാശാലാ ക്യാമ്പസുകളിൽ 1500 ഹോസ്റ്റൽ മുറിയും 250 അന്താരാഷ്ട്ര ഹോസ്റ്റൽ മുറിയും നിർമിക്കാൻ കിഫ്‌ബിയിൽ 100 കോടി
● സാങ്കേതിക സർവകലാശാലാ ആസ്ഥാന മന്ദിരത്തിനുള്ള ഭൂമി കൈമാറി
● ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്‌ക്ക് സ്ഥലം കണ്ടെത്തും
● അസാപ്പിലൂടെ തൊഴിൽ നൈപുണ്യ പരിശീലനം
● കോളേജുകളിലും സ്‌മാർട്ട് ക്ലാസ് മുറികൾക്ക് നടപടി
● സർക്കാർ കോളേജുകളിൽ 26. 04 കോടിയുടെ നിർമാണം പൂർത്തിയാക്കി
● പഠനത്തിനൊപ്പം വരുമാനവുംകൂടി ഉറപ്പാക്കുന്ന ‘ഏൺ ബൈ ലേൺ’ പദ്ധതി വിപുലീകരിക്കും
● സർവകലാശാലാ ലൈബ്രറികളെ ഓൺലൈനായി ബന്ധിപ്പിക്കും.


