ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രോജ്ജ്വലം 2022 അനുമോദന സദസ്സ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം വിദ്യാർത്ഥികൾ ആസ്വാദിക്കുന്നതോടൊപ്പം കരുതലോടെ വിനിയോഗിക്കണമെന്നും എല്ലാ തരം സാമൂഹ്യ വിപത്തുകളിൽ നിന്നും അകന്ന് നിൽക്കണമെന്നും എം എൽ എ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ഡോ. സിജു കെ ഡി മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ പി. വൽസല, വി. എച്ച്. എസ്. ഇ. വിഭാഗം പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പ്രധാന അധ്യാപിക എം. പി ഷീബ, പി ടി എ പ്രസിഡണ്ട് വി സുചീന്ദ്രൻ, ഒ. എസ്. എഫ് സെക്രട്ടറി എൻ. വി. വൽസൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. എം ഷീബ എന്നിവർ സംസാരിച്ചു.


