KOYILANDY DIARY.COM

The Perfect News Portal

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സിയോള്‍ :  ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നു മിസൈലുകള്‍ കിഴക്കന്‍ മേഖലയിലെ സമുദ്രത്തിലേക്കാണ് പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഓഫീസ് അറിയിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്കാണു വിക്ഷേപണം നടന്നത്.

ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ് യാംഗിന് തെക്കു ഭാഗത്തുള്ള മേഖലയില്‍ നിന്നാണ് പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മിസൈല്‍ എത്ര കിലോമീറ്റര്‍ താണ്ടിയെന്ന് വ്യക്തമല്ല. ഉത്തരകൊറിയയുടെ നടപടി യുഎന്‍ സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ദക്ഷിണകൊറിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

യുഎന്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയയ്ക്കു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്താന്‍ വിലക്കുണ്ട്. എന്നാല്‍, ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന പത്താമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഇത്.

Advertisements
Share news