KOYILANDY DIARY.COM

The Perfect News Portal

ഇ.അഹമ്മദിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണംവേണം മുഖ്യമന്ത്രി: മോദിക്കു കത്തയച്ചു

തിരുവനന്തപുരം : മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്‍റ് അംഗമായ ഇ.അഹമ്മദിന്‍റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കാകെയും ഉണ്ടായിട്ടുള്ള ആശങ്കകളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ മുഴുവന്‍ സംഭവങ്ങളും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു പാര്‍ലമെന്‍റിനുള്ളില്‍ കുഴഞ്ഞുവീണ ഇ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കാണ് നേരിട്ടു കൊണ്ടുപോയത്. പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ ആശുപത്രിയില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യത്തിലും അദ്ദേഹത്തിന്‍റെ സഹപവ്രര്‍ത്തകരായ പാര്‍ലമെന്‍റ് അംഗങ്ങളോടും കുടുംബാംഗങ്ങളോടും ആശുപത്രി ജീവനക്കാര്‍ സ്വീകരിച്ച സമീപനത്തിന്‍റെ കാര്യത്തിലും ഗൗരവമായ ആശങ്കയാണ് ഉണ്ടായിട്ടുള്ളത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ മാനുഷികമായ സമീപനമാണ് വേണ്ടിയിരുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *