KOYILANDY DIARY.COM

The Perfect News Portal

ഇഷാന ഗോൾഡ് & ഡയമണ്ട്‌സ് നാലാം വാർഷികം ആഘോഷിച്ചു

കൊയിലാണ്ടി : ഇഷാനാ ഗേൾഡ്  & ഡയമണ്ടിസിന്റെ നാലാം വാർഷികാഘോഷം സമുചിതമായി ആചരിച്ചു. ആഘോഷത്തോടനുബന്ധിച്ച് സമൂഹ വിവാഹവും നടത്തി. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടൻ മനോജ് കെ. ജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം. എൽ. എ., നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ബാലതാരം അക്ഷര കിഷോർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ishana-wed

വാർഷികത്തോടനുബന്ധിച്ച ഹയർസെക്കണ്ടറി, ഹൈസ്‌കൂൾ വിഭാഗത്തിൽ ഏറ്റവും മികച്ച അധ്യാപകർക്കുള്ള സംസ്ഥന സർക്കാർ പുരസ്‌ക്കാരം നേടിയ ഡോ; പി. കെ. ഷാജി, എം. ജി. ബൽരാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ കൊയിലാണ്ടി നഗരസഭയിൽ വിവിധ മേഖലകളിൽ ആത്മാർത്ഥ സേവനം നടത്തിയ ശിഹാബ് (കൊയിലാണ്ടി കൂട്ടം), ഡ്രൈവർമാരായ രവി, ബാലകൃഷ്ണൻ കൂടാതെ ആർ. ടി. മുരളി, വി. എം. മോഹനൻ (സേവാ ഭാരതി) എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വിവിധ പ്രദേശങ്ങളിൽ, നിന്ന് തെരഞ്ഞെടുത്ത നിർദ്ധന കുടുംബങ്ങളിൽപെട്ട പത്തോളം വിവാഹങ്ങളാണ് നടന്നത്. അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളും വിവാഹ ഡ്രസ്സുകളുമാണ്. ഇവർക്ക് നൽകിയത്. പരിപാടിയോടനുബന്ധിച്ച് നാടൻപാട്ടുകളും മറ്റ് കലാപരിപാടികളും അരങ്ങേറി. ഇഷാനാ ഗോൾഡ് എം. ഡി. മൊയ്തീൻ, ഇബ്രാഹിം, പ്രദീപ് കുമാർ, എൽദൊ വർഗ്ഗീസ് തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വ നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *