ഇറാന് പുതിയ മദ്ധ്യദൂര മിസൈല്‍ പരീക്ഷിച്ചു

ടെഹ്റാന്: അമേരിക്കയുടെ മുന്നറിയിപ്പ് വിഗണിച്ച് ഇറാന് പുതിയ മദ്ധ്യദൂര മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച നടന്ന സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ച ഖോരംഷഹര്‍ എന്ന മിസൈലാണ്ഇറാന്‍ പരീക്ഷിച്ചത്. മിസൈലിന്റെ പരീക്ഷണ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. അതേസമയം, എന്നാണ് മിസൈല്‍ പരീക്ഷച്ചതെന്ന് അറിവായിട്ടില്ല.
ആണവ കരാറിന്റേ പേരില്‍ അമേരിക്കയുമായി ഇടഞ്ഞ് നില്‍ക്കുന്നതിനിടെ ഇറാന്റെ മിസൈല്‍ പരീക്ഷണം നടത്തിയത് യു.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇറാന് ആണവശേഷി വര്‍ദ്ധിപ്പിക്കുമെന്നും ഇതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും സൈനികപരേഡില്‍ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി വ്യക്തമാക്കി.

