ഇന്റര്‍സോണ്‍ കലോത്സവത്തിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ തുടക്കമായി
 
        കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ തുടക്കമായി. ഹല്ലാ ബോല്‍ എന്ന പേരിലുള്ള കലോത്സവത്തില്‍ ആദ്യ രണ്ടുനാളുകള്‍ സ്റ്റേജിതരമത്സരങ്ങളുടെതാണ്. എഴുത്തുകാരന് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കഥ, കവിത, പ്രബന്ധം, കാര്‍ട്ടൂണ്‍, പോസ്റ്റര്‍, കൊളാഷ് എന്നീ മത്സരങ്ങളാണ് ആദ്യ ദിവസം നടന്നത്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉര്‍ദു, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിലായിരുന്നു രചനാ മത്സരങ്ങള്‍. ലക്ഷദ്വീപില്നിന്നുള്പ്പെടെ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലോത്സവം വെള്ളിയാഴ്ച സമാപിക്കും.



 
                        

 
                 
                