ഇന്ത്യ-യു.എ.ഇ വിമാന സര്‍വീസ് ജൂലൈ 31ന് ശേഷമെന്ന് ഇത്തിഹാദ്

കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ പുനഃരാരംഭിക്കില്ലെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തിഹാദിന്റെ വെബ്സൈറ്റില്‍ മുംബൈ, കറാച്ചി, ധാക്ക എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനം സംബന്ധിച്ച് യാത്രക്കാര്‍ നിരന്തരം അന്വേഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ്.


യുഎഇ പൗരന്മാര്, നയതന്ത്രജ്ഞന്, ഗോള്‍ഡന്‍ വിസ കൈവശം ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവുകള്‍. യാത്ര തിരിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന് കമ്ബനി അറിയിച്ചു. അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്ബനി നേരത്തെ മൂന്ന് രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള യാത്രാ ജൂലൈ 21 വരെ പുനഃരാരംഭിക്കില്ലെന്ന് അറിയിച്ചിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) വിമാനങ്ങളുടെ സര്‍വീസ് എത്രനാള്‍ വരെയാണ് നിര്ത്തിവച്ചിരിക്കുന്നതെന്നതില് കൃത്യമായൊരു തീരുമാനം പറഞ്ഞിട്ടില്ല.

