ഇന്ത്യ എന്ന ആശയത്തിന് സംഘപരിവാർ ഭീഷണിയാണെന്ന് എം. എ. ബേബി

കൊയിലാണ്ടി: ഇന്ത്യ എന്ന ആശയത്തിന് സംഘപരിവാർ ഭീഷണിയാണെന്ന് എം. എ. ബേബി. സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മൂടാടിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പോളിറ്റ്ബ്യൂറോ അംഗം കൂടിയായ എം. എ. ബേബി. സി. കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
സാംസ്ക്കാരിക ഫാസിസവും മത മൗലികവാദവും എന്ന വിഷയത്തിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. തങ്ങൾ പറയുന്നത് മാത്രമാണ് അവസാന വാക്കെന്ന ഭീഷണിയാണ് സംഘപരിവാർ മുഴക്കുന്നത്. താന്‍ ദേശീയവാദി എന്ന് പറഞ്ഞ്കൊണ്ടാണ് ഹിറ്റ്ലർ ജർമ്മനിയിൽ പൈശാചിക ക്രൂരകൃത്യം നടത്തിയത്. ഫാസിസ്റ്റുകൾ കള്ളമേ പറയൂ എന്ന് അക്കാലത്തേ വ്യക്തമാണ്.

ഇന്ത്യയിൽ സംഘപരിവാറും കള്ളം മാത്രം പറയുകയാണെന്ന നാം തിരിച്ചറിയേണ്ടതാണ്.വിമർശനങ്ങൾ അംഗീകരിക്കാൻ കഴിയാത്തവരാണ് സാംസ്ക്കാരിക ഫാസിസ്റ്റുകൾ. ഫാസിസത്തിലൂടെ മറ്റുള്ളവരെ അടിച്ചമർത്തുന്ന നയം ഇന്ത്യയിൽ നടപ്പാക്കുകയാണ് മോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഡോ: ഫസൽ ഗഫൂർ പ്രഭാഷണം നടത്തി, മുൻ എം. എൽ. എ. പി. വിശ്വൻ, കെ. ദാസന് എം. എൽ. എ. കെ. ടി. കുഞ്ഞിക്കണ്ണൻ, കെ. കെ. മുഹമ്മദ്, എം. പി. ഷിബു, കെ. ജീവാനന്ദൻ, സി. അശ്വനീദേവ്, പി. നാരായണൻ എന്നിവർ സംസാരിച്ചു. പി. വി. ഗംഗാരൻ സ്വാഗതം പറഞ്ഞു. ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവപ്രിയക്ക് എം. എ. ബേബി ഉപഹാരം നൽകി.

