KOYILANDY DIARY.COM

The Perfect News Portal

ഇനിയും വിവാഹം കഴിക്കുമെന്ന് കാവ്യ, പക്ഷെ ഒരു കണ്ടീഷനുണ്ട്

കാവ്യമാധവന്റെ വിവാഹവും വിവാഹ മോചനവുമൊക്കെ പെട്ടന്നായിരുന്നു. ജീവിതത്തില്‍ സംഭവിച്ച ആ വലിയ തിരിച്ചടിയില്‍ നിന്ന് കാവ്യ ഒരുപാട് പാഠങ്ങള്‍ പഠിക്കുകയും ഒരുപാട് മുന്നോട്ട് സഞ്ചരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. സിനിമകളും എഴുത്തും ബിസിനസും പഠനവുമൊക്കെയായി തിരക്കിലായി.

കാവ്യ വീണ്ടും വിവാഹം കഴിക്കണം എന്ന് തന്നെയാണ് ആരാധകരുടെയും ആഗ്രഹം. അതുകൊണ്ടാവാം പലപ്പോഴും പലരുടെയും കൂടെ ഫോട്ടോ വച്ച് കാവ്യ വിവാഹം കഴിക്കാന്‍ പോകുന്നതായി കിംവദന്തിതള്‍ വന്നിരുന്നു. എന്നാല്‍ ഇത് കിംവദന്തിയല്ല. കാവ്യ ശരിക്കും വിവാഹം കഴിക്കാന്‍ ആലോചിയ്ക്കുന്നു. പക്ഷെ ഒരു കണ്ടീഷനുണ്ട്. താന്‍ വീണ്ടും വിവാഹം കഴിക്കുമെന്ന് കാവ്യ മാധവന്‍ പറഞ്ഞു. പക്ഷെ അതൊരിക്കലും ഒരു അറേഞ്ച് മാര്യേജ് ആയിരിക്കില്ല എന്ന് നടി വ്യക്തമാക്കി. എനിക്ക് അറിയാത്ത ഒരാളെ, എന്നെ താരമായി കാണുന്ന ഒരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ല എന്നാണ് നടി പറയുന്നത്. ഞാനുമായി പരിചയപ്പെട്ട് സൗഹൃദത്തിലായി പ്രണയത്തിലാകുന്ന ഒരാളെ മാത്രമേ ഇനി വിവാഹം ചെയ്യൂ എന്ന് കാവ്യ മാധവന്‍ വ്യക്തമാക്കി കഴിഞ്ഞു. സിനിമാ താരമായതിനാല്‍ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കാണ് എന്റെ യാത്ര. മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമില്ല. ക്യാപസ് ജീവിതം പോലും എനിക്ക് ലഭിച്ചിട്ടില്ല. അതൊക്കെ എന്റെ പരിമിതികളാണ്. ഈ പരിമിതികളെ അതിജീവിയ്ക്കാനുള്ള ശ്രമത്തിലാണ് താനെന്നും കാവ്യ പറഞ്ഞു. ബിസിനസ് ആരംഭിച്ചത് തനിക്ക് തിരക്കിന്റെ മറ്റൊരു ലോകം തരുന്നുണ്ടെന്നും നടി പറഞ്ഞു.

Share news