ആന്ധ്രയില്‍ ജഗന് മോഹന്‍ അധികാരമേറ്റു

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ നേതാവ് ജഗന് മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വിജയവാഡയിലെ ഐജിഎംസി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് 46 വയസുകാരനായ ജഗന്.
ജനസാഗരത്തെ സാക്ഷിയാക്കിയാണ് ജഗന്മോഹന് അധികാരമേറ്റത്. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവു, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനും എന്‍. ചന്ദ്രബാബു നായിഡു ചടങ്ങിലേക്കുള്ള ജഗന്റെ ക്ഷണം നിരസിച്ചെന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് ഭൂരിപക്ഷം നേടി വന്‍ വിജയമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് കൈവരിച്ചത്. 175 അംഗ നിയമസഭയില്‍ 151 സീറ്റുകളിലും വൈഎസ്ആര്‍ ജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25ല്‍ 22 സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടി.

