ആചാരങ്ങള്‍ ലംഘിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണു തൃപ്തി ദേശായിയുടെ കേരളത്തിലേക്കുള്ള വരവ്: ആര്.വി. ബാബു

നെടുമ്പാശേരി: ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണു തൃപ്തി ദേശായിയുടെ കേരളത്തിലേക്കുള്ള വരവിനു പിന്നിലെന്നു ഹിന്ദു ഐക്യവേദി നേതാവ് ആര്.വി. ബാബു. വിമാനത്താവളത്തിന് മുന്നിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം അണിചേരാന്‍ എത്തിയതായിരുന്നു അദ്ദേഹം.
വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ഭക്തര്‍ നോക്കി നില്‍ക്കില്ല. ഇരുമുടിക്കെട്ടില്ലാതെ വന്ന ഇവരെ വിശ്വാസിയെന്ന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തങ്ങളെ ചവിട്ടിയല്ലാതെ തൃപ്തി ദേശായിയെയും സംഘത്തെയും പുറത്തിറക്കാന്‍ സമ്മതിക്കെല്ലെന്നു ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. ഗോപിയും പ്രതികരിച്ചു.

