KOYILANDY DIARY.COM

The Perfect News Portal

ആർ. എസ്. എസ്. നേതൃത്വത്തിൽ വിജയദശമി ആഘോഷം “പഥസഞ്ചലനം” നടത്തി

കൊയിലാണ്ടി : രാഷ്ട്രീയ സ്വയംസേവക സംഘം വടകര ജില്ലാ വിജദശമി ആഘോഷം സംസ്ഥാന സംഘചാലക് അഡ്വ; കെ. കെ. ബൽറാം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ 90 വർഷത്തെ പ്രവർത്തനം കൊണ്ട് ഭാരതത്തിൽ സമൂല പരിവർത്തനം ഉണ്ടാക്കാൻ കഴിഞ്ഞതായി അദ്ധേഹം പറഞ്ഞു. ലോകത്തിന്റെ മുന്നിൽ ഒരു ചോദ്യചിഹ്നമായിരുന്ന ഭാരതം ഇന്ന് ലോക ഗുരുസ്ഥാനത്തേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. ഭാരതം ലോകശ്രദ്ധയിൽ വരികയും ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള ഭാരതീയർക്ക് ജന്മനാടിനോടുള്ള ആഭിമുഖ്യവും കടപ്പാടും വർദ്ധിച്ചു. പാക്ക് ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യക്ക് കഴിഞ്ഞു. ദൈവത്തിന്റെ നാടായ കേരളത്തെ രക്ഷിക്കാൻ ആർ. എസ്. എസ്.ന് മാത്രമേ കഴിയൂവെന്നും അദ്ധേഹം പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ശോഭന പ്രോമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാര്യവാഹ് പി. സുകുമാരൻ സ്വാഗതവും ജില്ലാ സഹകാര്യവാഹ് പി. ടി. ശ്രീലേഷ് നന്ദിപറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പഥസഞ്ചലനം ശാരീരിക് പ്രദർശനവും നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *