ആശ്വാസ ബജറ്റ് : സാമൂഹ്യ ക്ഷേമ പെൻഷൻ 1000 രൂപയാക്കി, ആരോഗ്യ ഇൻഷൂറൻസിന് 1000 കോടി

തിരുവനന്തപുരം: എല്ലാ സാമൂഹ്യ പെന്‍ഷനുകളും 1000 രൂപയാക്കി ഉയര്‍ത്തുമെന്നും ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുമെന്നും പുതിയ ബജറ്റില്‍ പ്രഖ്യാപനം. രാവിലെ ഒമ്പതിന് ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് പിണറായി സര്‍ക്കാറിന്റെ ആദ്യബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച് തുടങ്ങിയത്.
സാമ്പത്തിക മാന്ദ്യത അകറ്റാന്‍ 12000 കോടിയുടെ മാന്ദ്യ വിരുദ്ധ പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു.

വിപുലമായ ആരോഗ്യപദ്ധതിയാണ് ബജറ്റില്‍ പറയുന്നത്.

മാരകരോഗങ്ങള്‍ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയാണ്. അതിനാല്‍ കാരുണ്യ ചികില്‍സാ പദ്ധതിയെ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ചു.

ഇതിനായി 1000 കോടിയുടെ ആരോഗ്യ ഇന്‍ഷുറന്‍സിന് നടപ്പാക്കും. എല്ലാ മാരക രോഗങ്ങള്‍ക്ക് സൌജന്യ ചികില്‍സയും നല്‍കും. പൊതുആരോഗ്യ സംവിധാനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാവിധ രോഗങ്ങള്‍ക്കും പൂര്‍ണ്ണ സൗജന്യ ചികിത്സ ഉറപ്പുവരുത്തുതിന് ഒരു പദ്ധതി.ആര്‍.എസ്.ബി.വൈ കൂടുതല്‍ വ്യാപിപ്പിക്കും.
തൊഴിലുറപ്പ് തൊഴിലാളികളെ മുഴുവന്‍ സൗജന്യ ആര്‍.എസ്.ബി.വൈ വലയത്തില്‍കൊണ്ടുവരും.ഹെല്‍ത്ത് കാര്‍ഡുള്ള മുഴുവന്‍ പേര്‍ക്കും കാന്‍സര്‍, ഹൃദ്‌രോഗം, പക്ഷാഘാതം, കരള്‍, വൃക്ക രോഗങ്ങള്‍, തലച്ചോറിലെ ട്യൂമര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ.
ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കും. ഇഎംഎസ് , എംഎന്‍ പാര്‍പ്പിട പദ്ധതികള്‍ വിപുലീകരിക്കും. ഈ പദ്ധതിയില്‍ പാതി മുടങ്ങിയ വീടുകളുടെ പണി പൂര്‍ത്തിയാക്കും. ആദിവാസികള്‍ക്ക് പാര്‍പ്പിട പദ്ധതി.
തൊഴിലുറപ്പ് പദ്ധതിയില്‍ 60 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍. അന്ധരായ യുവതി യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍.ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് പെന്‍ഷന്‍
അച്ചനും അമ്മയും ഇല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക പദ്ധതി. ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിന് 60 കോടി.
