ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയാ വാര്‍ഷിക യോഗം

കൊയിലാണ്ടി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയാ വാര്‍ഷിക യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. മനോജ് കാളൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഷിത അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ വൈദ്യ ശ്രേഷ്ഠ പുരസ്‌ക്കാരം റിട്ട ഡി.എം.ഒ ഡോ.വേണുഗോപാലിന് സമര്‍പ്പിച്ചു. ഡോ.അഭിലാഷ്,ഡോ.അഖില്‍,ഡോ.മുഹമ്മദ്, ഷിഹാബ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഡോ.അര്‍ച്ചന (പ്രസി),ഡോ.രാജേഷ് (സെക്ര), ഡോ.അഫ്‌നിദ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
