ആയുധ നിർമാണ ഫാക്ടറി സ്വകാര്യ വത്കരണം: സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധിച്ചു
കൊയിലാണ്ടി: പ്രതിരോധ മേഖല ആയുധ നിർമാണ ഫാക്ടറികളുടെ സ്വകാര്യ വത്കരണത്തിനെതിരായും, പ്രതിരോധ മേഖല തൊഴിലാളികളുടെ പണിമുടക്ക് നിരോധിച്ച കേന്ദ്രഗവർമെൻ്റ് ഓർഡനിൻസിനെതിരായും സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ പ്രതിഷേധം നടന്നു. സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് എം. പത്മനാഭൻ സമരം ഉത്ഘാടനം ചെയ്തു, പി. കെ. പുരുഷോത്തമൻ (ഐ.എൻ.ടി.യു.സി) അധ്യക്ഷl വഹിച്ചു, എൻ. കെ. ഭാസ്കരൻ, സ്വാഗതവും, പി. കെ. ഷൈജു നന്ദിയും പറഞ്ഞു.

