ആഭിഭാഷകനെന്ന നിലയില്‍ എംകെ ദാമോദരന്‍ ഏത് കേസും വാദിക്കാo; പിണറായി
തിരുവനന്തപുരം: ലോട്ടറി വ്യവസായിക്കു വേണ്ടിയും അഴിമതി കേസിലെ പ്രതിക്ക് വേണ്ടിയും കോടതിയില്‍ ഹാജരായ നിയമോപദേഷ്ടാവിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്.. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ എംകെദാമോദരന്‍ ഒരു പ്രതിഫലവും വാങ്ങുന്നില്ല. ആഭിഭാഷകനെന്ന നിലയില്‍ എംകെ ദാമോദരന്‍ ഏത് കേസും വാദിക്കാമെന്നാണ് പിണറായിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിയമോപദേശകന് സര്‍ക്കാരിനെതിരായ കേസുകളില്‍ അഭിഭാഷകനായി വന്നത് വലിയ വിവാദമായിരുന്നു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
ലോട്ടറി വ്യവസായി സാന്റിയാഗോ മാര്ട്ടിന്, കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി സംബന്ധിച്ച വിജിലന്‍സ് കേസില്‍ ഐഎന്ററ്റിയുസി നേതാവ് ആര് ചന്ദ്ര ശേഖരന്, ക്വാറി ഉടമകള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് എംകെ ദാമോദരന്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. ക്വാറികള്ക്ക്പരിസ്ഥിതി അനുമതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്വാറി ഉടമകള്‍ നല്കിയ ഹര്‍ജ്ജിയിലാണ് എംകെദാമോദരന്‍ ഹാജരാകുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ ദാമോദരന്‍, സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിനെതിരെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. ദാമോദരന്‍ ജിഷയുടെ കൊലയാളിക്കുവേണ്ടിയും ഹാജരാകുമോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ രൂക്ഷ വിമര്‍ശനം നടത്തി. ഇതിനു മറുപടിയായിട്ടാണ് ദാദോമരനെ പിന്തുണച്ച് മുഖ്യമന്ത്രി സംസാരിച്ചത്. ഇതോടെ നിയമസഭയില്‍ ഭരണ പ്രതിപക്ഷബഹളവും രൂക്ഷമായ വാദപ്രതിവാദങ്ങളും അരങ്ങേറി.

മാര്‍ട്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദാമോദരന്‍ ആദ്യം ഹാജരായത്. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരായ 23 കേസുകള്‍ സിബിഐ എഴുതിത്തള്ളിയതിനെതിരെ ഇടതു സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മാര്‍ട്ടിനുവേണ്ടി ദാമോദരന്‍ തുടര്‍ച്ചയായി ഹാജരായത് എല്‍ഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കശുവണ്ടി കോര്പ്പറേഷന് ചെയര്‍മാനായിരുന്ന ആര് ചന്ദ്രശേഖരന് കോടികളുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ചന്ദ്രശേഖരനെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസിലും ദാമോദരന്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയിലെത്തിയിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേക്ക് എംകെ ദാമോദരനെ പരിഗണിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. പിന്നീടാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകനാക്കിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് അഡ്വക്കറ്റ് ജനറല്‍ തസ്തികയ്ക്ക് സമാന്തരമായി ഇത്തരമൊരു നിയമനം നടത്തുന്നത്. അതുകൊണ്ട് തന്നെ അഴിമതിക്കാര്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന് ഹാജരാകുന്നത് സിപിഎമ്മില്‍ പോലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
