KOYILANDY DIARY.COM

The Perfect News Portal

ആപ്പിള്‍ ഫോണിന്‍െറ ലോക് തുറന്നു

വാഷിങ്ടണ്‍: ഒടുവില്‍ ആപ്പിളിന്‍െറ സഹായമില്ലാതെ തന്നെ അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സിയായ എഫ.്ബി.ഐ ആപ്പിള്‍ ഫോണിന്‍െറ ലോക് തുറന്നു. ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ കമ്ബനിയെ സഹായിച്ചത് ഏത് കമ്ബനിയാണെന്ന് പുറത്തുവിട്ടിട്ടില്ല. അതേ സമയം, ഇസ്രായേല്‍ കമ്ബനിയാണ് ഇതിന് സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാം കക്ഷിയുടെ സഹായത്തോടെ തീരുമാനം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒരു വിവരവും നഷ്ടപ്പെടുത്താതെ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഫോണ്‍ തുറക്കാന്‍ സാധിക്കും. സാന്‍ബര്‍നാഡിനോ വെടിവെപ്പിലെ ഇരകളോട് ഉത്തരാവാദിത്വമുള്ളതുകൊണ്ടാണ് ഞങ്ങള്‍ ആപ്പിളിന്‍െറ സഹായം തേടിയത്. ഇത്തരമൊരാവശ്യം ഇനി ആപ്പിളില്‍ നിന്ന് ആവശ്യമില്ല.

യുഎസ് അറ്റോര്‍ണി ജനറല്‍ എലീന്‍ ഡെക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനാണ് പാക് വംശജരായ ഫാറൂഖും ഭാര്യ തഷ്ഫീന്‍ മാലികും കാലിഫോര്‍ണിയയില്‍ 14 പേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. ഇവര്‍ പിന്നീട് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഫറൂഖ് ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ അണ്‍ലോക് ചെയ്താല്‍ എന്തെങ്കിലും വിവരങ്ങള്‍ കണ്ടത്തൊന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എഫ്.ബി.ഐ ആപ്പിള്‍ കമ്ബനിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം കമ്ബനി നിരാകരിച്ചു. അമേരിക്കയിലെയോ ലോകത്തെവിടെയുള്ളതോ ആയ ഫോണ്‍ ഉപഭോക്താക്കളുടെ സ്വാകാര്യതയിലും സുരക്ഷിതത്വത്തിലും വിട്ടുവീഴ്ച ചെയ്യുന്നത് തങ്ങളെ ക്ഷീണമുണ്ടാക്കുന്നതാണെന്നായിരുന്നു അവരുടെ വാദം. ഈ അവസരത്തിലാണ് രഹസ്യാന്വേഷണ എജന്‍സി മൂന്നാം കക്ഷിയുടെ സഹായം തേടിയത്.

Share news