അസുഖമുള്ള ആനകളെ എഴുന്നള്ളിക്കരുതെന്ന് ഹൈക്കോടതി

അസുഖവും പരിക്കുള്ളതുമായ ആനകളെ ഉല്‍സവങ്ങള്‍ക്ക് അണിനിരത്തരുതെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. വൈല്‍ഡ് ലൈഫ് റെസ്ക്യു ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാണ് ഹൈകോടതിയുടെ നിര്‍ദേശിച്ചിരിക്കുന്നത്.
കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലാ തല സമിതികള്‍ക്കാണ് ഡിവിഷന് ബെഞ്ച് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

