അരിക്കുളം – കൊയിലാണ്ടി റോഡ് സഞ്ചാരയോഗ്യമാക്കുക

കൊയിലാണ്ടി: അരിക്കുളം – കൊയിലാണ്ടി റോഡ് സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി.പ്രതിഷേധ സദസ് നടത്തി. ഈ റോഡിൽ വർഷങ്ങളായി അറ്റകുറ്റപണികൾ നടന്നിട്ടില്ല. ഇപ്പോൾ നഗരസഭയിലേക്ക് കുടിവെള്ളമെത്തിക്കാൻ പൈപ്പിടുന്നതിന്റെ ഭാഗമായി ജെ.സി.ബി.ഉപയോഗിച്ച് റോഡ് കീറിയതോടെ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ് നടത്തി.
ബി.ജെ.പി.ജില്ലാ കമ്മറ്റി അംഗം പ്രദീപൻ കണ്ണമ്പത്ത് ഉദ്ഘാടനം ചെയ്തു.പ്രസാദ് ഇ ടപ്പളളി അധ്യക്ഷനായിരുന്നു, എം.വിനീത്.വേലായുധൻ ശ്രീ ചിത്തിര, സി.മിഥുൻ, എം.കെ.എം.ശിവദാസൻ, കെ.ദീപക് എന്നിവർ സംസാരിച്ചു.

