അയ്യപ്പ സേവാകേന്ദ്രം തുറന്നു

കൊയിലാണ്ടി: ശബരിമല തീര്‍ഥാടകര്‍ക്കായി കൊല്ലം പിഷാരികാവ് ദേവസ്വം ഇടത്താവളമായി അയ്യപ്പസേവാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കൊല്ലം ചിറക്ക് മുന്നിലായി ആരംഭിച്ച സേവാകേന്ദ്രം കെ.ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്മാന് ഇളയിടത്ത് ബാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ. മുരളി, മലബാര്‍ ദേവസ്വം ബോര്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ചെയര്മാന് ശശികുമാര്‍ പേരാമ്പ്ര, യു.രാജീവന്, കെ.ടി. സി ജേഷ്, വി. സത്യന്, ഇളയിടത്ത് വേണുഗോപാല്‍, ഇ.എസ്. രാജന്, ടി.കെ . രാധാകൃഷ്മന്, കെ.ചിന്നന് നായര്‍, വി.പി. ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
എക്സിക്യൂട്ടീവ് ഓഫീസര്‍ യു.വി.കുമാരന് സ്വാഗതവും സേവാകേന്ദ്രം ചെയര്മാന് മുണ്ടക്കല്‍ സുകുമാരന്‍ നായര്‍ നന്ദിയും പറഞ്ഞു. ഭക്തജനങ്ങളും ട്രസ്റ്റി ബോര്ഡങ്ങളും ക്ഷേത്രം ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.
