KOYILANDY DIARY.COM

The Perfect News Portal

അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിച്ച എരുമേലി

ശബരിമലയിലേക്കുള്ള തീർത്ഥാടന യാത്രയിലെ പ്രധാനപ്പെട്ട ഒരു ‌സ്ഥ‌ലമാണ് എരുമേലി. എരുമേലിയിലെ വാവ‌ര് പള്ളിയേക്കുറിച്ചാണ് എല്ലാവരും കൂടുതൽ വാചാലരാകാറുള്ളതെങ്കിലും അതിലും പ്രധാനപ്പെട്ട ഒരു സ്ഥലമുണ്ട്. എരുമേലി കൊച്ചമ്പലം എന്ന് അറിയപ്പെടുന്ന ശ്രീ ധർമ്മ ശാസ്ത ക്ഷേത്ര സന്നിധാനമാണ് ആ സ്ഥലം.

കോട്ടയം ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്തയാണ് എരുമേലി സ്ഥിതി ചെയ്യുന്നത്. ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ എരുമേലിയിലെ ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തെക്കുറിച്ച് ‌വായിക്കാം

എരുമേലി ടൗണിൽ വാവര് പള്ളിക്ക് സമീപത്ത് തന്നെയാണ് കൊച്ചമ്പലം സ്ഥിതി ചെയ്യുന്നത്. കൊച്ചമ്പല‌ത്തി‌ൽ നിന്ന് അര കിലോമീറ്റർ അകലെയായാണ് വലിയമ്പലം. ഈ ക്ഷേത്രത്തി‌ൽ ദർശനം നടത്തിയതിന് ശേഷമാണ് ശബരിമല തീർത്ഥാടകർ മലകയറുന്നത്.

Advertisements

കിഴക്കിനെ അഭിമുഖീകരിച്ച് നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ ശാസ്താ പ്രതിഷ്ഠ. ശാസ്താവിന്റെ കൈയ്യിൽ അമ്പും കാണാം. കേരളത്തിലെ ശാസ്ത ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രം കൂടിയാണ് ഈ ക്ഷേത്രം.

മലയാള മാസം കുംഭത്തിലാണ് പത്ത് ‌ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം. ഉത്സവത്തിന്റെ അവസാന നാളിൽ ആണ് ഇവിടുത്തെ ആറാട്ട്.

ശബരിമലയിൽ ‌പൂജകൾ ചെയ്യാൻ അവകാശമുള്ള ‌താഴമൺ മഠക്കാർക്കാണ് ഈ ക്ഷേത്രത്തിന്റെയും അവകാശക്കാർ.

എരുമകൊല്ലി എന്ന വാക്ക് ലോപിച്ചാണ് എരുമേലി എന്ന വാക്കുണ്ടായത് എന്നാണ് പറയപ്പെടുന്നത്. അയ്യപ്പൻ ഇവിടെ വച്ചാണ് എരുമയിൽ രൂപത്തിൽ എത്തിയ മഹിഷിയെ നിഗ്രഹിച്ചത് എന്നാണ് വിശ്വാസം.

ഉ‌തിര കുളം എന്ന പേരിൽ ഒരു കുളവും ഇവിടെയുണ്ട്. എരുമയുടെ രക്തം വീ‌ണ രു‌ധിരക്കു‌ളമാണ് പി‌ന്നീട് ഉതിരക്കുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

പമ്പയിൽ നിന്ന് കിട്ടിയതാണ് വലിയമ്പത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹം എന്നാണ് വിശ്വാസം റാന്നി കർത്താക്കളുടെ കീഴിലായിരുന്ന ഈ സ്ഥലം അറി‌യപ്പെട്ടിരുന്ന ആലമ്പള്ളി എന്നായിരുന്നു.

കോട്ടയം നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതി ചെയ്യുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *