അഭിമന്യുവിന്റെ സഹാദരി കൗസല്ല്യ വിവാഹിതയായി

മഹാരാജാസ് ക്യാമ്പസില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊല ചെയ്ത അഭിമന്യുവിന്റെ സഹാദരി കൗസല്ല്യ വിവാഹിതയായി. മന്ത്രി എം എം മണിയുടേയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും സാന്നിധ്യത്തില്‍ വട്ടവടയിലായിരുന്നു വിവാഹം. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് കൗസല്ല്യയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. നൂറുകണക്കിനാളുകളാണ് വിവാഹത്തില്‍ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയത്.
ഓണത്തിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അഭിമന്യുവിന്റെ മരണത്തെത്തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു. കോവിലൂരില്‍ ജീപ്പ് ഡ്രൈവറാണ് മധുസൂദനന്.

വിവാഹശേഷം വട്ടവടയിലെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അതിഥികള്‍ക്ക് സദ്യയൊരുക്കി.വിവാഹത്തിന്റെ ചെലവ് വഹിച്ചത് സിപിഎമ്മാണ്. അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

