KOYILANDY DIARY.COM

The Perfect News Portal

” അഭിമന്യുവിനെ അവര്‍ കുത്തി നിലത്തിട്ടപ്പോഴും ചിരിച്ചു കൊണ്ടാണവന്‍ താഴെ വീണത് ” : അര്‍ജ്ജുന്റെ വാക്കുകള്‍ക്ക് കാതോർത്ത് കേരളം

കൊച്ചി: മതഭീകരതയുടെ കത്തിമുനയ്ക്ക് മുന്നില്‍ നിന്നും ജീവിതത്തിലേക്ക് നടന്നു വരുന്ന അര്‍ജ്ജുന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അര്‍ജ്ജുനെ കഴിഞ്ഞ ദിവസം എം എം ലോറന്‍സും സൈമണ്‍ ബ്രിട്ടോയും സന്ദര്‍ശിക്കുകയുണ്ടായി.

വികാരഭരിതമായ ആ സന്ദര്‍ശനത്തെക്കുറിച്ച്‌ സീനാ ഭാസ്കര്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് ചുവടെ വായിക്കാം.

“എന്നെ രക്ഷിക്കാന്‍ വന്ന അഭിമന്യുവിനെ അവര്‍ കുത്തി നിലത്തിട്ടപ്പോഴും ചിരിച്ചു കൊണ്ടാണവന്‍ താഴെ വീണത് ” ഇതു പറഞ്ഞ് അര്‍ജുനന്റെ ദൃഷ്ടികള്‍ താഴേക്ക് പതിഞ്ഞു. വിങ്ങിപൊട്ടുന്ന മുഖം മറച്ച്‌ തിരിഞ്ഞു കിടന്നു.

Advertisements

സഖാക്കള്‍ എംഎം ലോറന്‍സിനേയും, സൈമണ്‍ ബ്രിട്ടോയേയും കണ്ടപ്പോള്‍ അവന്‍ വീണ്ടും നിവര്‍ന്നിരുന്നു കൊണ്ട് തുടര്‍ന്നു ” സഖാവേ ആരോടും പകയോ ദേഷ്യമോ പരാതിയോ ഇല്ലാത്തവനായിരുന്നു അഭിമന്യു. നാലു മാസം മുമ്ബ് അവനറിയാതെയാണ് ഞങ്ങള്‍ അഭിയുടെ വീട്ടിലെത്തിയത്.

അവന്‍ വീട്ടിലുണ്ടായിരുന്നില്ല അയല്‍ക്കാരനെ സഹായിക്കാനായി പോയിരുന്നു. കരിം പട്ടിണിയിലും അമ്മയും അഛനും ഞങ്ങളെ സ്വീകരിച്ച്‌ രണ്ടു ദിവസം കൂടെ താമസിപ്പിച്ച്‌ അവന്റെ നാടാകെ കാണിച്ചു തന്നു.

ആ അഛന്റെയും അമ്മയുടെയും സ്നേഹലാളനയോടെ ഞങ്ങള്‍ക്കു തന്ന അംഗീകാരത്തിന് മുന്നില്‍ അതിശയിച്ചു പോയി; ഞങ്ങള്‍ ഇത്രയധികം ബഹുമാനിക്കപ്പെടേണ്ടവരാണോ? SDPI കാമ്ബസ് ഫ്രണ്ട് നരാധമന്മാരുടെ കത്തിമുനയില്‍ നിന്നും കഷ്ടി രക്ഷപ്പെട്ട് ജീവിതത്തിലേയ്ക്ക് മടങ്ങിവരുന്ന അര്‍ജുനന്റെ വാക്കുകള്‍ ബന്ധുമിത്രാദികളെ കണ്ണീരിലാഴ്ത്തി.

മകനെ തിരിച്ചു കിട്ടിയ അമ്മ സന്തോഷിക്കുമ്ബോഴും അവര്‍ പറയുന്നു എന്റെ ഉള്ള് പിടയുന്നു ” അഭിമന്യു ശരിക്കും ഒരു രക്ഷകന്റെ , സമാധാന പ്രിയന്റെ , നേതൃപാടവമുള്ള പൊന്നുമോനെയാണല്ലോ നഷ്ടമായത്. അവനത് സംഭവിച്ചതില്‍ നിന്നും ഇനി നമ്മള്‍ കരുതലോടെയിരുന്നില്ലെങ്കില്‍ ഓരോ അമ്മമാര്‍ക്കും മക്കളെ നഷ്ടമാകുമെന്നും; ആശുപത്രി Icu വിന്റെ മുന്നില്‍ പല പ്രാവശ്യം തലചുറ്റി വീണ് ബോധം വരുമ്ബോള്‍ അഭിയുടെ അമ്മയെ ഓര്‍ക്കും.

അര്‍ജുന്റെ അമ്മ ജെമിനി വിങ്ങലോടെ ഇതു പറയുമ്ബോള്‍ എന്റെ ഉള്ളു പിടഞ്ഞു കൊണ്ടെയിരുന്നു. ഞങ്ങളുടെ വീട്ടില്‍ നിന്നും ഹോസ്റ്റലില്‍ തിരികെയെത്തുമ്ബോള്‍ അവന്‍ സന്തോഷത്തോടെ ഞങ്ങളുടെ വിശേഷങ്ങള്‍ വാതോരാതെ പറയുമെന്ന് അര്‍ജുന്‍ വിവരിച്ചപ്പോള്‍ എങ്ങനെയെങ്കിലും അഭിമന്യു തിരിച്ചെത്തണമെന്നാഗ്രഹിച്ചു പോകുന്നു.

അഭീ നിന്റെ അമ്മയുടേയും അച്ഛന്റെയും കുടുംബത്തിന്റേയും തോരാത്ത കണ്ണുനീരിനൊപ്പം എന്റെ കുടുംബവും നിറകണ്ണുകളോടെ എന്നും നിന്റെ ഓര്‍മ്മയില്‍ ജീവിയ്ക്കും

Share news

Leave a Reply

Your email address will not be published. Required fields are marked *