അപ്പുക്കുട്ടി അടിയോടി അനുസ്മരണം ആചരിച്ചു

പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവായിരുന്ന കോറോത്ത് അപ്പുക്കുട്ടി അടിയോടിയുടെ മൂന്നാം ചരമവാര്‍ഷികം ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. രാവിലെ ശവകുടീരത്തില്‍ പുഷ്പാര്‍നയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി. കെ.പി.സി.സി അംഗം കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറി കെ. കെ വിനോദന്‍, ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി വിജയന്‍ , പ്രകാശന്‍ കന്നാട്ടി, കെ.വി രാഘവന്‍, എന്‍.എസ് നിധീഷ്, എന്‍. ചന്ദ്രന്‍ , വി.കെ നാരായണന്‍ അടിയോടി, കെ രാഘവന്‍, റോജി ചാലുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനക്ക് എന്‍. ജയശീലന്‍, സി.കെ നാരായണന്‍, മാളിക്കണ്ടി അഷറഫ്, കോവുപ്പുറത്ത് രാജന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി.

