അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ബി.എ. സംസ്‌കൃത സാഹിത്യം, വേദാന്തം, സംസ്‌കൃതം ജനറല്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 22 വയസ്സിന് താഴെയായിരിക്കണം. അപേക്ഷകള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ www.ssus.ac.in/ www.ssus.online.org വഴി സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെയും സംവരണം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും യൂണിയന്‍ ബാങ്കില്‍ 50 രൂപ അടച്ച ചെലാനും എസ്.സി, എസ്.ടി. വിഭാഗത്തിന് 10 രൂപയും ഉള്‍പ്പെടെ അതത് കേന്ദ്രങ്ങളിലെ ഡയറക്ടര്‍ക്ക് നല്‍കണം. അപേക്ഷ ഓണ്‍ലൈന്‍ ആയി ജൂണ്‍ 24-ന് മുമ്പ് ലഭിക്കണം. ഫോണ്‍: 0496 2695445.

