KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ യോഗാപഠനത്തിന് സൗകര്യമൊരുക്കും

കോഴിക്കോട്‌> അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട്ടെ യോഗാചാര്യന്മാരുടെയും ഇരുപത്തഞ്ചിലധികം യോഗാ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ യോഗാപഠനത്തിന് സൗകര്യമൊരുക്കും. റസിഡന്റ്സ് അസോസിയേഷനുകള്‍, യുവജന ക്ളബ്ബുകള്‍, വായനശാലകള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന യോഗാ പരിശീലനത്തിനാവശ്യമായ പരിശീലകരെ സംഘാടക സമിതി സൗജന്യമായാണ് നല്‍കുക.

ഇതിന്റെ സമാപനം  21ന് രാവിലെ ഏഴിന് ഇന്‍ഡോര്‍ സ്റ്റേഡിയം, ജൂബിലി ഹാള്‍, സ്നേഹാഞ്ജലി ഹാള്‍ എന്നിവിടങ്ങളില്‍ യോഗാ പ്രദര്‍ശനത്തോടെ നടക്കും. യോഗാ ക്ളാസുകള്‍ സംഘടിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9446975090, 9497679211, 9895224855 നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ പട്ടയില്‍ പ്രഭാകരന്‍, ഉണ്ണിരാമന്‍, വിജയരാഘവന്‍, ഡോ. ആത്മദേവ്, ശരത് കുമാര്‍, വി. ജയരാജ് എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *