KOYILANDY DIARY.COM

The Perfect News Portal

അധ്യാപികയുടെ പീഡനം : ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: സ്കൂളിലെ പ്രധാന അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു.  മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി പനവേലില്‍ അനിരുദ്ധന്റെ മകള്‍ പി.എ നന്ദന (17) യാണ് മരിച്ചത്.

ഗുരുതരമായ പൊള്ളലേറ്റ നന്ദന കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പരീക്ഷയ്ക്കെത്തിയ പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ കത്ത് കണ്ടെത്തിയെന്ന് ആരോപിച്ച്‌ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്കൂളില്‍നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍നിന്ന് മണ്ണെണ്ണ വാങ്ങി ദേഹത്ത് ഒഴിച്ചശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അധ്യാപികയ്ക്കെതിരെ വാഴക്കുളം പോലീസ് കേസെടുത്തിട്ടുണ്ട്. ഏറ്റുമാനൂര്‍ മജിസ്ട്രേട്ട് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Advertisements
Share news