അധ്യാപക കൂട്ടായ്മ രൂപീകരിച്ചു
കൊയിലാണ്ടി: അധ്യാപകരുടെ അക്കാദമിക ഊർജ്ജം കെടാതെ സൂക്ഷിക്കാനും അധിക അറിവ് നൽകാനും ലക്ഷ്യമിട്ട് പന്തലായനി ബി.ആർ.സി അധ്യാപക കൂട്ടായ്മ രൂപീകരിച്ചു. വിഷയ ബന്ധിതമായ അഴത്തിലുളള പഠനം, പഠനോപകരണ നിർമ്മാണം, സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം, സമൂഹ മാധ്യമങ്ങളെ പഠനത്തിന് ഉപയോഗപ്പെടുത്തൽ, ഗവേഷണം, പഠന മാതൃകാ പ്രദർശനം, എന്നിവ പഠന കൂട്ടായ്മയിൽ നടക്കും.
അവധി ദിവസങ്ങളിൽ വരാൻ തയ്യാറുളള താൽപര്യമുളള അധ്യാപകരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ. അവധി ദിവസങ്ങളിൽ മാത്രമാണ് പരിശീലനങ്ങൾ നടക്കുക. പരിപാടിയുടെ ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവ്വഹിച്ചു. എ.ഇ.ഒ ജവഹർ മനോഹർ അധ്യക്ഷത വഹിച്ചു.

ബി.പി.ഒ എം.ജി ബൽരാജ് പദ്ധതി വിശദീകരിച്ചു. ഡോ; കെ.വി സജയ് ശിൽപശാലക്ക് നേതൃത്വം നൽകി. ജിജു കാവിൽ, ഒ.ഗിരി, സി. ഗോപകുമാർ എന്നിവർ സംസാരിച്ചു.

