KOYILANDY DIARY.COM

The Perfect News Portal

അദ്ധ്യാപകർക്ക് അവാർഡ് നൽകി ആദരിക്കും: നേറ്റോ

കൊയിലാണ്ടി: സാമൂഹിക – വിദ്യാഭ്യാസ– സാംസ്കാരിക രംഗങ്ങളിലെ സേവനത്തിലൂടെ അംഗീകാരത്തിനും ആദരവിനും അർഹരായ അദ്ധ്യാപകരുടെ കൂട്ടായ്മയായ നാഷണൽ അവാർഡ്‌ ടീച്ചേർസ് ഓർഗനൈസേഷന്റെ (നേറ്റോ ) ദശവാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന അദ്ധ്യാപകർക്ക് അവാർഡ് നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പൂക്കാട് കലാലയത്തിൽ വെച്ച് നാളെ കാലത്ത് 10-30 ന് നടക്കുന്ന പരിപാടി ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്യും. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അവാർഡ് ദാനം നിർവ്വഹിക്കും. ആർട്ടിസ്റ്റ് മദനൻ വിശിഷ്ടാതിഥിയായിരിക്കും. നേറ്റോ പ്രസിഡണ്ട് ടി.കെ.നാരായണൻ അധ്യക്ഷനാകും. കെ.കൃഷ്ണൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. പാർവ്വതീപുരം പത്മനാഭ അയ്യർ, ആർ.കെ. പൊറ്റശ്ശേരി എന്നിവരെ ആദരിക്കും.

ടി.കെ.നാരായണൻ, മുകുന്ദൻ പുലരി, സി.കെ.ദിലീപ് കുമാർ, കെ.കൃഷ്ണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *