അഖില കേരള നൃത്ത സംഗീത നാടകോത്സവം സമാപിച്ചു
പയ്യോളി: അഖില കേരള നൃത്ത സംഗീത നാടകോത്സവം സമാപിച്ചു. അയനിക്കാട് നർത്തന കലാലയം ആറു ദിവസങ്ങളിലായി നടത്തിയ അഖില കേരള നൃത്ത സംഗീത നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. എം.എൽ.എ. കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം നടത്തിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ടി.പി. പ്രജീഷ്കുമാറിനെ യോഗം ആദരിച്ചു. എം.പി. ഉപഹാരം നൽകി. റഷീദ് പാലേരി, ഇ.വി. ദാമു, കെ.ടി. വിനോദൻ, ചെറിയാവി സുരേഷ് ബാബു, നിഷ ഗിരീഷ്, പ്രകാശ് പയ്യോളി, രാജൻ കൊളാവിപ്പാലം, കെ.ടി. രാജീവൻ, പി.ടി.വി. രാജീവൻ എന്നിവർ സംസാരിച്ചു.


