KOYILANDY DIARY

The Perfect News Portal

വയോജനങ്ങൾക്കെതിരെയുള്ള പരാതികൾ ഓൺലൈനിൽ സ്വീകരിക്കും RDO വി.പി. അബ്ദുറഹിമാൻ


വടകര: ഒക്ടോബർ 1 ലോക വയോജന ദിനത്തോടനുബന്ധിച്ച് വയോജന സംരക്ഷണ നിയമപ്രകാരം മെയിന്റനൻസ് ട്രൈബ്യൂണലിൽ ലഭിച്ച പരാതികൾ ഓൺലൈനിൽ വിചാരണ നടത്തി. 7 പരാതികളിൽ 4 എണ്ണവും തീർപ്പ് കൽപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ വിചാരണകൾ അനന്തമായി നീണ്ട സാഹചര്യത്തിലാണ് RDO മുൻകൈ എടുത്ത് ZOOM അപ്ലിക്കേഷൻ വഴി വിചാരണകൾ നടത്താൻ തീരുമാനിച്ചത്.

വയോജന സംരക്ഷണ നിയമപ്രകാരം ലഭിച്ച പരാതികളിന്മേൽ തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈനായി വിചാരണ നടത്തുമെന്നും, വയോജന സംരക്ഷണ നിയമ പ്രകാരമുള്ള അധിക്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ വടകര, കൊയിലാണ്ടി താലൂക്കിൽപെട്ടവർ വടകര റവന്യൂ ഡിവിഷണൽ ഓഫീസിൽ പ്രവർത്തിക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണലിൽ ഓൺലൈനായോ, നോരിട്ടോ പരാതി നൽകാമെന്നും റവന്യൂ ഡിവിഷണൽ ഓഫീസർ വി.പി. അബ്ദുറഹിമാൻ അറിയിച്ചു.

ലോക വയോജന ദിനത്തിൽ നടന്ന വിചാരണകൾക്ക് മെയിന്റനൻസ് ട്രൈബ്യൂണലിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് അഖിൽ വി. ബി നേതൃത്വം നൽകി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *