KOYILANDY DIARY

The Perfect News Portal

കോഴിക്കോട് : സയ്യിദ് അബുൾ റഹിമാൻ ബാഫഖി തങ്ങൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മദ്രസാധ്യാപക ക്ഷേമനിധി ബോർഡംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട  ഹാരിസ് ബാഫഖി തങ്ങളെ കൈതപ്രം ദാമോദരൻ നമ്പൂതിരി പൊന്നാടയണിച്ച് ആദരിച്ചു. ലോക കേരളസഭ അംഗവും, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റുമായ പി.കെ കബീർ സലാല ഉദ്ഘാടനം ചെയ്തു. ബാഫഖി തങ്ങൾ കുടുംബത്തിന് ആദ്യമായാണ് സർക്കാർ അംഗീകാരം നൽകുന്നത്.

പിണറായി സർക്കാറിൻ്റെ ഈ നടപടി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് പി.കെ കബീർ സലാല പറഞ്ഞു.  ട്രസ്റ്റ് ചെയർമാൻ സയ്യിദ് താഹ തങ്ങൾ അധ്യക്ഷത വഹിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യ പ്രഭാക്ഷണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് മണിയത്ത് മൂസ്സ ഉപഹാരം സമർപ്പിച്ചു. പി.എം മുസമിൽ പുതിയറ, പി.എസ് അലി, ഷൗക്കത്ത് അമീൻ, ജാഫർ തങ്ങൾ എന്നിവർ സംസാരിച്ചു. ഡോക്ടർ യഹ്‌യാഖാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *