കൊയിലാണ്ടി ഹാർബറിൽ നിന്ന് ഒന്നര ക്വിൻ്റൽ ഇയ്യക്കട്ടി മോഷണം പോയി

കൊയിലാണ്ടി: ഹാർബർ പരിസരത്ത് വെച്ച് രണ്ട് വഞ്ചികളിൽ സൂക്ഷിച്ചിരുന്ന മൽസ്യബന്ധന വലയുടെ ഒന്നര ക്വിൻ്റൽ തുക്കം വരുന്ന ഇയ്യക്കട്ടി മോഷണം പോയി. സോപാനം, ആലിലക്കണ്ണൻ വഞ്ചികളിലാണ് മോഷണം നടന്നത്.
ഒരു ലക്ഷത്തി എൺപതിനായിരം രൂപ വിലവരുന്ന ഇയ്യക്കട്ടിയാണ് നഷ്ടപ്പെട്ടത്. വലയ്ക്ക് ഭാരം കൊടുക്കാനാണിത് ഉപയോഗിക്കുന്നത്. രണ്ട് വഞ്ചികളിലായി എൺപത് തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്. വ്യാഴാഴ്ച പുലർച്ചെ കടലിൽ പോകാനെത്തിയപ്പോഴാണ് തൊഴിലാളികൾ വിവരമറിയുന്നത്.

കൊയിലാണ്ടി പോലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണം ഊർജിതമാക്കിയതായി എസ്. ഐ. റൗഫ് അറിയിച്ചു. ഹാർബറിൽ പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തണമെന്ന് മൽസ്യ തൊഴിലാളികൾ ആവശ്യപ്പെട്ടു.
Advertisements

