KOYILANDY DIARY.COM

The Perfect News Portal

കൊന്നക്കൽ താഴെ തോട് സംരക്ഷണത്തിന് MLA ഫണ്ടിൽനിന്ന് 90 ലക്ഷം രൂപ അനുവദിച്ചു

കൊയിലാണ്ടി.  നഗരസഭ മൂന്നാം വാർഡ് കൊന്നക്കൽ താഴെ തോട് സംരക്ഷണത്തിനും വി.സി.ബി നിർമ്മാണത്തിനും, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കൊണ്ടം വള്ളി പാടശേഖരം വി.സി.ബി. നിർമ്മാണത്തിനുമായി 45 ലക്ഷം രൂപ വീതം ആകെ 90 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ചതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. 
കൊന്നക്കൽ തോട് ഭാഗത്ത് വി .സി .ബി വരുന്നതോടെ കടുക്കുഴി കാപ്പിലെ വെള്ളത്തെ ഫലപ്രദമായി പച്ചക്കറി കൃഷിക്കും നെൽകൃഷിക്കും ഉപയോഗിക്കാനാവും. വെള്ളത്തിൻ്റെ സംഭരണം സാധ്യമാവുന്നതോടെ ഭൂഗർഭ ജലവിതാനം താഴത്തെ സമീപ ഭാഗങ്ങളിലെ ജലദൗർബല്യം എന്നിവ പരിഹരിക്കാനും ഇത് കൊണ്ട് സാധ്യമാവും.  തരിശുനില നെൽ കൃഷിയിറക്കി വിജയം കണ്ട കൊണ്ടം വള്ളി പാടശേഖരം ഭാഗത്ത് അനുവദിച്ച വി.സി.ബി നെൽകൃഷിക്ക് ഏറെ ഗുണകരമാണ്.   
പ്രദേശവാസികളായ കർഷകരുടെ ഏറെക്കാലത്തെ ആവശ്യമാണ് നടപ്പിലാകുന്നത്.  തടയണ വരുന്നതോടെ കൊണ്ടംവള്ളി പട്ടികജാതി കോളനിയിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന്  പരിഹാരം കൂടിയാകുമെന്നാണ് കരുതുന്നത്.  രണ്ട് പ്രവൃത്തികൾക്കും സാങ്കേതികാനുമതി ലഭ്യമാകുന്നതോടെ ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന്  എം.എൽ.എ. അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *