ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ടേഡ് അധ്യാപകന്‍

വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ട: അധ്യാപകന്‍. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15 സെന്റ് ഭൂമി വിട്ടു നല്‍കാനാണ് വടകര സ്വദേശി പി.പി പ്രഭാകരന്റെ തീരുമാനം.
ദുരിതാശ്വാസ ക്യാമ്പുകളിൽ കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ മെഡിക്കൽ ടീം മികച്ച സേവനം നടത്തി

ദുഷ്പ്രചരണങ്ങള്‍ തള്ളി, നന്മ വറ്റാത്ത സുമനസ്സുകളുടെ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവഹിക്കുകയാണ്. മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നാണ് വടകര കീഴല്‍ സ്വദേശി പി പി പ്രഭാകരന്റെ കുടുംബം 15 സെന്റ് സ്ഥലം വിട്ടു നല്‍കുന്നത്.

പ്രഭാകരന്‍ അധ്യാപക ജോലിയില്‍ നിന്നു വിരമിച്ച ശേഷം വീടിനടുത്ത് വാങ്ങിയ 25 സെന്റ് സ്ഥലത്തില്‍ നിന്നാണ് 15 സെന്റ് പ്രളയ പുനരധിവാസത്തിനായി നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രചരണത്തിനുള്ള മറുപടിയാണിതെന്ന് പി പി പ്രഭാകരന്‍ പറയുന്നു.

സന്തോഷത്തേടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഭാര്യ ശാലിനി പറഞ്ഞു. സമ്ബാദ്യത്തില്‍ നിന്ന് 15 സെന്റ് സ്ഥലം നല്‍കാന്‍ സന്നദ്ധരായ ഇവര്‍ക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍. സാംസ്കാരിക രംഗത്ത് സജീവമായ പി പി പ്രഭാകരന്‍ സി പി ഐ (എം) മേമുണ്ട ലോക്കല്‍ കമ്മിറ്റി അംഗമാണ്.
