7000 mah ൻ്റെ ബാറ്ററി കരുത്തിൽ Tecno യുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ലോക വിപണിയില്‍
Tecno യുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു. Tecno Pova 2 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് . ഈ സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിൻ്റെ ബാറ്ററി ലൈഫ് തന്നെയാണ്. 7000 mah ൻ്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. PHP 7,990 (ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ ഏകദേശം Rs. 12,200) രൂപയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്. മറ്റു പ്രധാന സവിശേഷതകള്‍ നോക്കാം
Tecno Pova 2 -പ്രധാന സവിശേഷതകള്‍
ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6.9 ഇഞ്ചിന്റെ വലിയ ഫുള്‍ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോള്‍ ഡിസ്പ്ലേ സെല്‍ഫി ക്യാമറകള്‍ ആണ് ഇതിനു നല്‍കിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രോസസ്സര്‍ പ്രവര്‍ത്തനം നടക്കുന്നത് MediaTek Helio G85 പ്രോസ്സസറുകളിലാണ് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ Android 11
ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത് .
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകള്‍ എന്നിവയില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ലോക വിപണിയില്‍ പുറത്തിറങ്ങിയിരുന്നു. ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ക്വാഡ് പിന്‍ ക്യാമറകളാണുള്ളത്. 48 മെഗാ പിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + എ ഐ പിന്‍ ക്യാമറകളാണ് Tecno Pova 2 എന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .
കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട് .ഈ സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7000mahന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. PHP 7,990 (ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്ബോള്‍ ഏകദേശം Rs. 12,200) രൂപയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ Tecno Pova ഫോണുകള്‍ മാത്രമാണ് ലഭിക്കുന്നത്. 6000 mah ബാറ്ററിയില്‍ നേരത്തെ പുറത്തിറങ്ങിയ ഫോണ്‍ ആയിരുന്നു Tecno Pova .