കൊയിലാണ്ടി ദേശീയ പാതയിൽ അപകടം: ബൈക്ക് യാത്രകാരൻ മരണപ്പെട്ടു
കൊയിലാണ്ടി: ദേശീയ പാതയിൽ അപകടം. ബൈക്ക് യാത്രകാരൻ മരണപ്പെട്ടു. വൈകീട്ട് 5 മണിയോടെ പഴയ ചിത്രാ ടാക്കീസിനു സമീപമാണ് അപകടം കോഴിക്കോട് ഭാഗത്തുനിന്നും നിയന്ത്രണം വിട്ടു വന്ന കാർ KL 56u2323 നമ്പർ ബൈക്കിലിടിച്ച് മറിയുകയുo, കോഴിക്കോട് ഭാഗത്തേക്ക് ചെങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർലോറി ഇവരുടെ മേൽ കയറുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരണമടഞ്ഞു. പൂക്കാട് ചാലാടത്ത് പൊയിൽ മുഹമ്മദ് അബ്ദുള്ള (50) ആണ് മരണമടഞ്ഞത്. കുടെയുണ്ടായിരുന്ന ഭാര്യ ബുഷ്റയെയും, ജേഷ്ഠൻ്റെ മകനെയും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോർ തകർന്നതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി റോഡും പരിസരവും ശുചീകരിച്ചു.