കൊയിലാണ്ടി ഹാർബർ ആഗസ്റ്റ് 15 വരെ അടച്ചിടൽ നീട്ടണം
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ ആഗസ്റ്റ് 15 വരെ അടച്ചിടണമെന്ന് ഹാർബർ മാനേജ്മെൻറ് സൊസൈറ്റി വിളിച്ച സപ്പോർട്ടിംങ്ങ് ഗ്രൂപ്പ് യോഗത്തിൽ ആവശ്യം. കൊയിലാണ്ടി നഗരസഭ കൺണ്ടെയ്ൻമെൻ്റ് സോണായതിനാലും ഇന്ന് 9 കോവിഡ് കേസ്സ് റിപ്പോർട്ടു ചെയ്തത പാശ്ചാത്തലത്തിലും, തീര സുരക്ഷ പരിഗണിച്ച് ആഗസ്റ്റ് 15 വരെ ഹാർബർ അടച്ചിടണമെന്നും ആവശ്യം. യോഗ തീരുമാനം കലക്ടറെ അറിയിക്കാൻ ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റി യോഗം തീരുമാനിച്ചു.
സപ്പോർട്ടിംഗ് ഗ്രൂപ്പ് യോഗത്തിൽ നഗരസഭ കൗൺസിലർ റഹ്മത്ത് കെ.ടി.വി., കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുഭാഷ് ബാബു , പന്തലായിനി വില്ലേജ് ഓഫീസർ ജയൻ വരിക്കോളി, മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് കെ.എം, ഫിഷറീസ് എഇ.ഒ. സുനീർ, കോസ്റ്റൽ SI ശശി എ.എം, ഫിഷറീസ്, ഹാർബർ എഞ്ചിനീയർ ജിത്തു കെ, നോഡൽ ഓഫീസർ ഷെതിൻ, മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ ജെസീന, മറ്റ് ഉദ്യോഗസ്ഥരും വിവിധ തീരദേശ സംഘടനകളും ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റി അംഗങ്ങളും പങ്കെടുത്തു.