ഉപ തെരഞ്ഞെടുപ്പ്: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം മാറ്റി
കൊയിലാണ്ടി: സംസ്ഥാനത്തെ 5 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിൻ്റെ ഭാഗമായി ഇലക്ഷൻ പെരുമാറ്റം ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് 24/09/2019 ന് നടത്തുന്ന കൊയിലാണ്ടിയിൽ നടക്കേണ്ട ഫിഷിംഗ് ഹാർബർ ഉദ്ഘാടനവും കോഴിക്കോട് ജില്ലയിൽ മന്ത്രി പങ്കെടുന്ന മറ്റ് പരിപാടികളും മാറ്റിവയ്ക്കാൻ തീരുമാനിച്ചു.
ഉപതെരഞ്ഞെടുപ്പു കൾക്ക് ശേഷമുള്ള മറ്റൊരു തീയ്യതി നിശ്ചയിച്ച് അറിയിക്കുന്നതാണെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. അസൗകര്യങ്ങളിൽ സഹകരിക്കണമെന്നും ഓഫീസ് അറിയിച്ചു.