അതിര്‍ത്തിയിലേക്ക് ആയുധങ്ങളും തോക്കുകളും കടത്താനുളള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കഷ്മീരിലെ കേരന്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കൂടി അതിര്‍ത്തിയിലേക്ക് ആയുധങ്ങളും തോക്കുകളും കടത്തിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. നാല് എ.കെ 47 തോക്കുകളും വെടിയുണ്ടകളും സൈന്യം പിടിച്ചെടുത്തു.
കിഷെംഗംഗ നദിക്ക് കുറുകെ ഒരു കയറില്‍ കെട്ടിയിരിക്കുന്ന ട്യൂബില്‍ കൂടി രണ്ട് മൂന്ന് ആളുകള്‍ ചില സാധനങ്ങള്‍ അതിര്‍ത്തിയിലേക്ക് കടത്തുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഉടന്‍ തന്നെ പ്രദേശം വളഞ്ഞ സൈന്യം നാല് ബാഗുകളിലായി ഒളിപ്പിച്ച നാല് ഏകെ 47 തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു.