ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി നഗരസഭ 27-ാം വാർഡിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ദുരിതങ്ങളിൽ പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ട് പോകുന്ന ജനതയ്ക്ക് വിവിധ ചികിത്സാ രീതികളുടെ സാധ്യത നാം തേടുകയാണ്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാ 27 ഡിവിഷനിൽ സുരക്ഷാ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

