ഹോം ഷോപ്പ് പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

കൊയിലാണ്ടി: പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉൽപ്പന്നങ്ങള്‍ക്ക് ഇവിടെത്തന്നെ വിപണി കണ്ടെത്തുകയും എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയുംചെയ്യുന്ന ജില്ലയിലെ ഹോം ഷോപ്പ് പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി മെന്റര്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍സി നാഷണല്‍ റിസോര്‍സ് ഓര്ഗനൈസേഷന് അംഗങ്ങള്‍ കൊയിലാണ്ടിയിലെ ഹോംഷോപ്പ് പദ്ധതി ഓഫീസിലെത്തി . ഹോം ഷോപ്പ് പദ്ധതിയെക്കുറിച്ചും പ്രവര്‍ത്തന രീതികളെ കുറിച്ചും സംഘം ചര്‍ച്ച ചെയ്തു. ഹോംഷോപ്പ് പദ്ധതി പ്രസിഡന്റ് സി. ഷീബ, കെ. സതീശന്, കെ. ഇന്ദിര, കെ.കെ. ഷൈജു, പി.എം. ഹൈറുന്നീസ എന്നിവര്‍ പങ്കെടുത്തു.

