KOYILANDY DIARY.COM

The Perfect News Portal

ഹൈടെക് കൃഷിയില്‍ ആറുമാസത്തെ പരിശീലനം നൽകുന്നു

കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളാനിക്കരയില്‍ (Certificate course on Hi – Tech Cultivation’ )എന്ന പരിശീലന കോഴ്സിലേക്ക് കുറഞ്ഞത് SSLC യോഗ്യതയുള്ള യുവതി-യുവാക്കളെ (VHSE, Ag.Engg. ഉള്ളവര്‍ക്ക് മുന്‍ഗണന) പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നു.

25 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര്‍ അവരുടെ ബയോഡേറ്റയും, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം 30.12.2017 രാവിലെ Hi-Tech Research & Training Unit, Instructional farm, Vellanikkara യിലുള്ള ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.

ഹൈടെക് മേഖലയിലെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്താനും കൃഷിയും അതുമായി ബന്ധപ്പെട്ട ഘടകങ്ങളോടും താല്പര്യമുള്ള യുവതീയുവാക്കളെയാണ് ഈ കോഴ്സിലേക്ക് തിരഞ്ഞെടുക്കുന്നത്.

Advertisements

പരിശീലന കാലാവധി ആറ് മാസമാണ്. പരീശീലന ഫീസ് 10,000/- രൂപയാണ്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കോഴ്സ് വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ക്ക് സ്വയം ഹൈടെക് കൃഷി ചെയ്യാം. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന ഹൈടെക് കൃഷികളുടെ സൂപ്പര്‍വൈസറായോ ജോലി നോക്കാന്‍ പ്രാപ്തരാക്കുന്ന പരിശീലനമാണ് നല്‍കുന്നത്.

ഹരിതഗൃഹ നിര്‍മ്മാണം, ഹരിതഗൃഹ കൃഷി ഹൈടെക് രീതിയില്‍ പച്ചക്കറിയുടേയും പൂച്ചെടിയുടേയും ഉത്പാദനം, ജൈവ വളങ്ങളുടേയും, ജൈവകീട നാശിനിയുടേയും ജീവാണുവളങ്ങളുടേയും ഉപയോഗവും നിര്‍മ്മാണവും, ഗ്രാഫ്റ്റിങ്ങ്, ബഡ്ഡിങ്ങ്, ലെയറിങ്ങ് അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് കൃഷി രീതി, ഹരിതഗൃഹങ്ങളിലെയും കൃത്യത കൃഷികളിലേയും ചെടികളുടെ പരിപാലനം, ചെടികളിലെ വളപ്രയോഗം, രോഗ-കീട നിയന്ത്രണം എന്നിവയിലെല്ലാം പരിശീലനം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 7025498850

Share news

Leave a Reply

Your email address will not be published. Required fields are marked *